ഇന്ത്യയ്ക്ക് സമാധാനത്തിന്റെ ഭാഷ അറിയില്ലെന്ന് പാക് പ്രതിരോധമന്ത്രി

single-img
3 January 2015

KhawajaAsifഇന്ത്യയ്ക്ക് സമാധാനത്തിന്റെ ഭാഷ അറിയില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖവജ ആസിഫ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനിടെയാണ് ഇന്ത്യക്കെതിരെ പ്രസ്താവനയുമായി പാക് പ്രതിരോധമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങളെക്കുറിച്ച് അദേഹം പ്രസ്താവനയില്‍ പരാമര്‍ശിച്ചില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒന്‍പത് തവണയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.