സ്ത്രീകളും പുരുഷന്‍മാരും വിമാനത്തില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യയില്‍ വിലക്ക്

single-img
2 January 2015

Saudiഒരു എയര്‍ലൈന്‍ കമ്പനി ലോകത്ത് ആദ്യമായി സ്ത്രീകളും പുരുഷന്‍മാരും വിമാനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സാണ് ഭാര്യമാര്‍ക്കൊപ്പം മറ്റ് പുരുഷന്മാര്‍ യാത്ര ചെയ്യുന്നതിനെതിരെ യാത്രക്കാരില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം പ്രഖ്യാപിച്ചത്.

വിമാനത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഫഹദാണ് അറിയിച്ചത്. ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതിനുള്ള പ്രത്യേക നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൗദിയില്‍ വിലക്കുണ്ട്.