മാതാപിതാക്കള്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കവെ 22 ദിവസം പ്രായമുളള പിഞ്ചു കുഞ്ഞ് പട്ടിണി കിടന്നു മരിച്ചു

single-img
2 January 2015

dമാതാപിതാക്കള്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കവെ 22 ദിവസം പ്രായമുളള പിഞ്ചു കുഞ്ഞ് പട്ടിണി കിടന്നു മരിച്ചു. അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡയിലാണ് സംഭവം അരങ്ങേറിയത്.കഴിഞ്ഞ ദിവസം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ദമ്പതികള്‍ പിഞ്ചു കുഞ്ഞിനെ കാറില്‍ സീറ്റ് ബെല്‍റ്റിട്ട കിടത്തിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു.

 
ആറ് മണിക്കൂറിലധികമായിട്ടും തിരികെയെത്താതിരുന്ന കുട്ടി വിശപ്പും ദാഹവും മൂലം മരിക്കുകയായിരുന്നു.ആരോഗ്യ പരിശോധനയിലും ഇക്കാര്യം വ്യക്തമായി.കുട്ടിയുടെ മാതാപിതാക്കള്‍ റസ്റ്റോറന്റില്‍ നിന്നിറങ്ങി ചെന്നപ്പോള്‍ കുട്ടി ആകെ തണുത്തതായി കണ്ടെത്തി. തുടര്‍ന്ന് അവര്‍ പൊലീസില്‍ അറിയിച്ചു. വൈദ്യ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.കുട്ടി മരിച്ചത് പട്ടിണി മൂലമാണെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

 
കുഞ്ഞിന് പ്രായത്തിന് അനുസരിച്ച ഭാരം ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 1.84 കിലോ ആയിരുന്നു തൂക്കം. പോഷകാഹാര കുറവു മൂലം അവശനിലയിലായിരുന്നു കുഞ്ഞ്. ഏഴ് മണിക്കൂറോളമായി ഒന്നും വയറ്റില്‍ ചെന്നിരുന്നില്ല.

 
സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു.ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന് ഇടക്കിടെ മുലപ്പാല്‍ കൊടുത്തിരുന്നതായി അമ്മ പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളെ കാണാനാണ് റസ്റ്റോറന്റില്‍ പോയതെന്ന് പിതാവ് പറഞ്ഞു.