ശ്രീലങ്കയിലെ യുദ്ധബാധിത പ്രദേശങ്ങളിൽ ഇന്ത്യ നിര്‍മിച്ച് നല്‍കിയത് 16,000 വീടുകള്‍

single-img
2 January 2015

hശ്രീലങ്കയിലെ യുദ്ധബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യ നിര്‍മിച്ച് നല്‍കിയത് 16,000 വീടുകള്‍. ഇതോടെ 2014ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ശ്രീലങ്കയിലെ ഭവന നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

 
250 മില്ല്യന്‍ യുഎസ് ഡോളര്‍ ചിലവ് വരുന്ന പദ്ധതി ഇതുവരെ ഇന്ത്യ ഏറ്റെടുത്ത പദ്ധതികളില്‍ വച്ച് ഏറ്റവും വലുതാണ്.ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സിയായ യുഎന്‍ ഹാബിറ്റാറ്റിന്റെ സഹകരണത്തോടെ നടപ്പില്‍ വരുത്തിയ ഈ പദ്ധതിയില്‍ ഇന്ത്യ ഇതുവരെ 27,000 വീടുകള്‍ നിര്‍മിച്ച് നല്‍കി.
പദ്ധതിയുടെ അവസാന ഘട്ടം 2015ന്റെ പകുതിയോടെ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.