ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ 17 ലോ ഫ്‌ളോര്‍ എ.സി. ബസുകള്‍ കത്തിനശിച്ചു

single-img
2 January 2015

delhiഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ അംബേദ്‌കര്‍ നഗര്‍ ഡിപ്പോയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 17 ലോ ഫ്‌ളോര്‍ എ.സി. ബസുകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 3.20 നായിരുന്നു തീപിടിത്തം. സമീപത്തെ സി.എന്‍.ജി. സ്‌റ്റേഷനിലേക്കും തീ പടര്‍ന്നിരുന്നു.സംഭവത്തിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അഞ്ചു മണിയോടെയാണു തീ അണയ്‌ക്കാനായത്‌. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ഡി.ടി.സി. വക്‌താവ്‌ അറിയിച്ചു.