കണ്ണൂരിലെ ക്വാറി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
2 January 2015

Ramesh-Chennithalaകണ്ണൂരിലെ  നെടുംപൊയിലില്‍  ക്വാറി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകള്‍ ഭീരുക്കളാണെന്നും ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസമെന്ന പേരില്‍ നടക്കുന്നത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തങ്ങളാണ് ചെന്നിത്തല കൂട്ടിചേര്‍ത്തു

കണ്ണൂര്‍ നെടുംപൊയിലിലെ  ന്യൂ ഭാരത് ക്വാറിക്ക് നേരേ പുലര്‍ച്ചെ രണ്ടരയോടെയാണ്  മാവോയിസ്റ്റ്  ആക്രമണം നടന്നത്. ഒഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ ബന്ധിയാക്കിയ ശേഷമായിരുന്നു ആക്രമണം. അക്രമത്തിന് പിന്നില്‍ അഞ്ചംഗ സംഘമെന്നാണ് സൂചന. ഓഫീസുനിന്റെ പരിസരത്ത് സംഘം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഘകളും പതിച്ചിട്ടുണ്ട്.