ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലുണ്ടായ അഗ്നിബാധയിൽ 17 ലോഫ്ലോർ ഏസി ബസുകൾ കത്തി നശിച്ചു

single-img
2 January 2015

delhibusന്യൂ ഡൽഹി: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലുണ്ടായ അഗ്നിബാധയിൽ 17 ലോഫ്ലോർ ഏസി ബസുകൾ കത്തി നശിച്ചു. അഗ്നിബാധക്കുള്ള കാരണം വ്യക്തമല്ല. അപകടത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 3:20നാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. 11 ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം അവസാനിച്ചത് രാവിലെ 5:15ഓടെയാണ്. ഡിപ്പോയിൽ 100ലേറെ ഏസി നോൺ ഏസി ബസുകൾ ഉണ്ടായിരുന്നു. മറ്റു ബസുകൾ ഉടൻ തന്നെ ഡിപ്പോയിൽ നിന്നും പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായതെന്ന് അധികൃതർ പറയുന്നു. ഒരു ബസിന് ശരാശരി 60 ലക്ഷം രൂപ വിലവരും.