പുതുവത്സരദിനത്തില്‍ അമ്മയുടെ തലവെട്ടി മകന്‍ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു

single-img
2 January 2015

crimeവാഷിംഗ്ടണ്‍: ഈ വിധി ഒരമ്മയ്ക്കും ഉണ്ടാകരുത്. പുതുവത്സരദിനത്തില്‍ മകന്‍ അമ്മയെ തലവെട്ടി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം അമ്മയുടെ തല ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ട മകന് പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
യു എസിലെ ഫ്‌ളോറിഡ പിനലെസ് കൗണ്ടിയിലാണ് സംഭവം. ക്രിസ്റ്റ്യന്‍ ജോസ് ഗോമസ് എന്ന യുവാവാണ് അമ്മ മരിയ സുവാരസിനെ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് മരിയയുടെ തല വെട്ടി വീടിനടുത്തുള്ള ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. 23 കാരനായ ഗോമസിന് മാനസിക വിഭ്രാന്തിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സംഭവത്തിന് ശേഷം രക്ഷപ്പെട്ട ക്രിസ്റ്റ്യന്‍ ജോസ് ഗോമസിനെ പോലീസ് പിന്നീട് വീടിന് സമീപത്ത് നിന്ന് പിടികൂടി.  കൊലപാതകത്തിന് ഉപയോഗിച്ച മഴു പോലീസ് പിന്നീട് വീട്ടില്‍ നിന്നും കണ്ടെടുത്തു. താന്‍ അമ്മ മരിയയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.