ദൈവമേ നിന്നെ നീ തന്നെ കാക്കൂക…………..; ഉത്തരേന്ത്യൻ ക്ഷേത്രങ്ങളില്‍ വൻ മോഷണം

single-img
2 January 2015

thiefരാജ്യം കണ്ട ഏറ്റവും വലിയ മോഷണസംഭവങ്ങളാണ് ഗുഡ്ഗാവിലെ വിവിധ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്ത് വിഗ്രഹങ്ങളാണ് ക്ഷേത്രങ്ങളില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. ഗുഡ്ഗാവിലെ സിഖോര്‍പൂര്‍ ഗ്രാമത്തിലുള്ള പുരാതന സിദ്ധനാഥ് തീര്‍ത്ഥ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ ചുമര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ആദിനാഥ് ദേവന്റെയും പ്രശാന്ത് ദേവന്റെയും വെള്ളിയുള്ള വിഗ്രഹങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.

ക്ഷേത്രത്തിനകത്തുണ്ടായിരുന്ന സ്വര്‍ണത്തിനും വെള്ളിയിലും തീര്‍ത്ത പൂജാഉപകരണങ്ങളും പണവും മോഷ്ടാക്കള്‍ അപഹരിച്ചു. തൊട്ടടുത്തുള്ള ധ്യാന്‍ കേന്ദ്ര ക്ഷേത്രത്തിലും മോഷണം നടന്നു. മറ്റൊരുക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അമൂല്യമായ രത്‌നം കവര്‍ന്നു. കൂട്ടകവര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിന് ഹരിയാന പൊലീസ് പ്രത്യേകസംഘത്തിന് രൂപം നല്‍കി. മോഷ്ടാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.