കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഒൗദ്യോഗിക വാഹനത്തിൽ നിന്നും ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

single-img
2 January 2015

Babul_Supriyoന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഒൗദ്യോഗിക വാഹനത്തിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മന്ത്രിമാര്‍ താമസിക്കുന്ന ഉദ്യോഗ് ഭവന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന  കാറിൽ നിന്നും  വിനോദ് ഖണ്ഡൂരിയുടെ മൃതദേഹം മരണപ്പെട്ട് 12 മണിക്കൂറിന് ശേഷം കണ്ടെത്തിയത്. സി.ഐ.എസ്.എഫിന്‍െറ കാവലുള്ള സ്ഥലമാണിത്.

നിരവധി തവണ വിളിച്ചിട്ടും ഖണ്ഡൂരി ഫോണ്‍ എടുക്കുന്നില്ല എന്ന് കുടുംബം ചൊവ്വാഴ്ച പരാതി നല്‍കിയിരുന്നു എന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഫോണ്‍ റെക്കോര്‍ഡ് പരിശോധിച്ച പൊലീസ് അവസാനമായി കോള്‍ പോയത് ഡല്‍ഹി ജില്ലയില്‍ നിന്നാണെന്ന് കണ്ടെത്തി. എന്നാല്‍ കൃത്യമായി ഏത് സ്ഥലമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.