ധോണി പരമ്പരയ്ക്കിടെ വിരമിച്ചതില്‍ തെറ്റില്ലെന്ന് രവി ശാസ്ത്രി; രഹാനെയോ അശ്വിനോ വൈസ് ക്യാപ്റ്റനായേക്കും

single-img
2 January 2015

Ravi-Shastriസിഡ്നി: എം എസ് ധോണി ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ വിരമിച്ചതില്‍ അപാകതയില്ലെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി. സഹതാരങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് തോന്നിയപ്പോഴാണ് ധോണി വിരമിച്ചത്. നൂറുടെസ്റ്റുകള്‍ കളിക്കാന്‍ കാത്തുനില്‍ക്കാതെ പിന്മാറാന്‍ ധീരമായി തീരുമാനിച്ച ധോണിയോട് ടീമിന് ബഹുമാനം ആണ് ഉള്ളതെന്നും രവി ശാസ്ത്രി പറഞ്ഞു.

ഡ്രെസ്സിംഗ് റൂമില്‍ വിരാട് കൊഹ്ലിക്ക് താന്‍ പിന്തുണ പ്രഖ്യാപിച്ചത് ധോണിയെ പ്രകോപിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ശാസ്ത്രി പറഞ്ഞു. ധോണി ഓസ്‌ട്രേലിയയില്‍ തുടരുമെന്നും എന്നാല്‍ ടീമിനൊപ്പം എപ്പോഴും ഉണ്ടാകില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

അതേസമയം വിരാട് കൊഹ്ലിക്ക് ക്യാപ്റ്റനായതോടെ അജിന്‍ക്യ രഹാനെയേയോ ആര്‍ അശ്വിനേയോ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തേക്കും പറയപ്പെടുന്നു. ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും അന്തിമ തീരുമാനം എന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. വിദേശപരമ്പരയില്‍ ടീമിന് തിരിച്ചടി ഏല്‍ക്കുന്നതിനിടെയാണ് നായക സ്ഥാനം എം എസ് ധോണി കഴിഞ്ഞ ദിവസം രാജിവെച്ചത്.