പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ധനമന്ത്രി കെ എം മാണി കത്തയച്ചു

single-img
2 January 2015

Maniതിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ധനമന്ത്രി കെ എം മാണി കത്തയച്ചു. മോദിയുടെ ഭരണത്തില്‍ ഇന്ത്യ സുരക്ഷിതമായി മുന്നോട്ട് പോകുമെന്നും വിധ്വംസ പ്രവർത്തങ്ങളിൽ നിന്നും രക്ഷിച്ച് രാജ്യത്തിന്റെ മതേതരത്വവും കെട്ടുറപ്പപും കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. അടുത്തിടെ നടന്ന മത പരിവര്‍ത്തന വിവാദത്തെകുറിച്ചും മാണി തന്റെ കത്തില്‍ പറയുന്നുണ്ട്. ഇഷ്ടമുള്ളമതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും രാജ്യത്ത് അവകാശമുണ്ട്. ഇത് കാത്തു സൂക്ഷിക്കണമെന്നും മാണി ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ സംസ്‌ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.  കഴിഞ്ഞ ആറ്‌ മാസത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണം ജനങ്ങളില്‍ ഉത്‌കണ്‌ഠ ഉണ്ടാക്കിയിട്ടുണ്ടെന്ന ആശങ്കക്കൊപ്പം റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നും കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ വര്‍ഷം കര്‍ഷക സൗഹൃദ വര്‍ഷമാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന്‌ മാണി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.