അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞാലും രാജ്യത്ത് വില കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി

single-img
2 January 2015

petrolഅന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കില്ലെന്നും പകരം എക്‌സൈസ് തീരുവ രണ്ടു രൂപ കൂട്ടാന്‍ തീരുമാനിച്ചുവെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. തീരുവയിലൂടെയുള്ള ലാഭം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും.

പുതുക്കിയ തീരുവ വെള്ളിയാഴ്ച അര്‍ധ രാത്രി മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ക്രമാതീതമായി കുറയുന്നതിന്റെ പശ്ചാത്തലത്തിലും ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തത് രൂപയ്ക്കുണ്ടായ മൂല്യത്തകര്‍ച്ച കാരണമെന്ന് എണ്ണക്കമ്പനികള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.