പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ വര്‍ധിപ്പിച്ചു,സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

single-img
1 January 2015

dപെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന്‌ രണ്ട്‌ രൂപ നിരക്കിലാണ്‌ വര്‍ധനവ്‌. ഇന്ന്‌ രാത്രി മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരും. എന്നാൽ പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്നത്‌ എണ്ണക്കമ്പനികള്‍ വ്യക്‌തമാക്കിയിട്ടില്ല.

 
അതേസമയം സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 43.50 രൂപയാണ് കുറച്ചത്. രാജ്യാന്തര മാർക്കറ്റിലെ എണ്ണവില കുറഞ്ഞതിനെ തുടർന്നാണ് വില കുറച്ചത്.ഇതോടെ 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില 752 രൂപയിൽ നിന്നും 708.50 രൂപയാകും.