അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്,ഒരു സൈനികന് പരിക്കേറ്റു

single-img
1 January 2015

bഅതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്നുപുലര്‍ച്ചെ പതിനഞ്ച് ബിഎസ്എഫ് പോസ്റ്റുകളിലേക്കാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റു.

ഇന്നലെ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന മറ്റൊരു ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പാക് സൈന്യം ആക്രമണം തുടരുകയാണെങ്കില്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മുന്നറിയിപ്പ് നല്‍കി. പാകിസ്താന്‍ ആക്രമിച്ചാല്‍ മടിച്ചുനില്‍ക്കേണ്ട കാര്യമില്ല. കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കുക. ഇതാണ് സൈന്യത്തിനുള്ള തന്റെ നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.