ഗുജറാത്ത് പോലീസിന്റെ തീവ്രവാദി വേട്ടയുടെ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക് മുസ്ലീം വേഷം

single-img
1 January 2015

MOCK-DRILLഗുജറാത്തിലെ സൂറത്ത് പോലീസ് ശനിയായിച്ച നടത്തിയ തീവ്രവാദ വേട്ടയുടെ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക് മുസ്ലീം വേഷം. സൂറത്തിലെ ഒരു പ്രാദേശിക ചാനലാണ് സംഭവം പുറത്ത് വിട്ടത്.

പെട്ടെന്നുളള തീവ്രവാദ അക്രമണത്തെ പോലീസ് എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനായി രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു തീവ്രവാദികളെയും ഗുജറാത്ത് പൊലീസ് കീഴ്‌പ്പെടുത്തുന്നതായിരുന്നു മോക്ഡ്രില്‍. എന്നാല്‍ പതിനഞ്ചോളം സ്ഥലങ്ങളില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചതായും തീവ്രവാദികളെ മുസ്ലിം വേഷത്തില്‍ അണിച്ചൊരുക്കിയത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് സെന്‍ജുല്‍ പറഞ്ഞു. ഈ സംഭവത്തില്‍ മനപ്പൂര്‍വ്വം ആരെങ്കിലും ഇതിനു പിന്നിലുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനെതിരെ ബിജെപി ന്യൂനപക്ഷ വിഭാഗം ഗുജറാത്ത് ഘടകവും രംഗത്ത് വന്നിട്ടുണ്ട്.