വിഴിഞ്ഞത്തെത്തിയ വിദ്യാര്‍ഥിസംഘത്തിലെ രണ്ടുപേര്‍ തിരയില്‍പ്പെട്ടു

single-img
1 January 2015

sajവിഴിഞ്ഞത്തെത്തിയ വിദ്യാര്‍ഥിസംഘത്തിലെ രണ്ടുപേര്‍ തിരയില്‍പ്പെട്ടു. വെള്ളനാട് ഡെയില്‍ വ്യൂ കോളേജിലെ മൂന്നാം വര്‍ഷ ഡി.ഫാം വിദ്യാര്‍ഥികളാണ് ഇവർ .ഇതിൽ നെടുമങ്ങാട് പുനലാല്‍ പുലിപ്പാറ നന്ദനത്തില്‍ സുരേന്ദ്രന്റെ മകള്‍ സജിന ചന്ദ്രന്‍ (21) മരിച്ചു.തിരുവനന്തപുരം പട്ടം മരപ്പാലം തുണ്ടുവിള വീട്ടില്‍ രാജുവിന്റെ മകന്‍ ഉണ്ണിയെ (21) കാണാതെയായി .

 

ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് ആഴിമല ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. സജിനയും ഉണ്ണിയും ഉള്‍പ്പെടെ നാലംഗ സംഘമാണ് ഇവിടെ എത്തിയത്. ഇവര്‍ കടലിലെ പാറക്കെട്ടിനു പുറത്തിരിക്കുമ്പോള്‍ തിരയില്‍ പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 
വിവരമറിഞ്ഞെത്തിയ സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡ് സ്റ്റെല്ലര്‍ സജിനയെ കരയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരിച്ചു. ഉണ്ണിക്കുവേണ്ടി രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.