സ്വച്ഛ്ഭാരത് പദ്ധതി പലതും ഫോട്ടോകളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ മാലിന്യ സംസ്‌കരണത്തില്‍ ചരിത്രമെഴുതി സി.പി.എം; സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റിനെ ശുചീകരിച്ച് ജില്ലയിലെ ആദ്യത്തെ ശുചിത്വ വാര്‍ഡാക്കി

single-img
1 January 2015

Palayam

സ്വച്ഛ് ഭാരത് പദ്ധതി കൊണ്ടു വന്നത് ബി.ജെ.പിയാണ്. അതിന്റെ പ്രചരണാര്‍ത്ഥം പ്രധാനമന്ത്രിയടക്കമുള്ള സെലീബ്രേറ്റികള്‍ ചൂലുമായി റോഡിലിറങ്ങി. ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റു സോഷ്യല്‍ സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ ഇതു സംബന്ധിച്ച് ഒരു മുന്നേറ്റവും ഈ കേരളത്തില്‍ ഉണ്ടായില്ല എന്നുള്ളതാണ് സത്യം.

എന്നാല്‍ സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ തോമസ് ഐസക്കിനെ മുന്‍നിര്‍ത്തി സി.പി.എം. തിരുവന്തപുരം നഗരസഭയില്‍ നടപ്പിലാക്കുന്ന എന്റെനഗരം സുന്ദരനഗരം പദ്ധതി ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗവും നഗരത്തിലെ മാലിന്യകൂമ്പാര ശേഖരണവും സ്ഥിതിചെയ്യുന്ന പാളയം മാര്‍ക്കറ്റിലാണ് കഴിഞ്ഞദിവസം ശ്രദ്ധേയമായ പ്രവര്‍ത്തനം നടന്നത്.

പാളയം മാര്‍ക്കറ്റിലെ ഡമ്പിങ്ങ് യാര്‍ഡ് മണ്ണിട്ട് മൂടി വൃത്തിയാക്കിയ ശേഷം ഇനി മാലിന്യം അവിടെ നിക്ഷേപിക്കാതെ പ്രത്യേകമായി പണിതിട്ടുള്ള എയ്‌റോബിക് ബിന്നുകളിലാണ് സംസ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 500 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ഈ പ്രവര്‍ത്തനത്തില്‍ ഭാഗമായത്. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റിനുള്ള 25 എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

മാത്രമല്ല പാളയം വാര്‍ഡിനെ സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിക്കുന്ന ചടങ്ങും കഴിഞ്ഞ ദിവസം നടന്നു.