ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

single-img
1 January 2015

cഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 24 പേരടങ്ങിയ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എട്ടു സിറ്റിങ് എം.എല്‍.എ മാരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനക്കാരായ 12 നേതാക്കള്‍ക്കും അവസരം നല്‍കിയാണ് ആദ്യ സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയിരിക്കുന്നത്.

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ്‍ലി, മുന്‍ മന്ത്രിമാരായ ഹാറൂണ്‍ യൂസുഫ്, രാജ് കുമാര്‍ ചൗഹാന്‍, എ.കെ വാലിയ എന്നിവര്‍ പട്ടികയില്‍ ഇടംനേടി. മുന്‍ മേയറായ സത്ബീര്‍ സിങ്, സച്ചിന്‍ ബിധൂരി എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍.