എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യവിമുക്ത വാര്‍ഡുകളുടെ ആദ്യഘട്ട പ്രഖ്യാപനം നടന്നു • ഇ വാർത്ത | evartha
Kerala

എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യവിമുക്ത വാര്‍ഡുകളുടെ ആദ്യഘട്ട പ്രഖ്യാപനം നടന്നു

thതിരുവനന്തപുരം നഗരസഭയുടെ പദ്ധതി എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യവിമുക്ത വാര്‍ഡുകളുടെ ആദ്യഘട്ട പ്രഖ്യാപനം നടന്നു. പാളയം മാര്‍ക്കറ്റില്‍ നടന്ന പദ്ധതി പ്രഖ്യാപനം പ്രതിപക്ഷനേതാവ്​ വി എസ്​ അച്യുതാനന്ദന്‍ ഉദ്​ഘാടനം ചെയ്​തു.

 
ലോക ആരോഗ്യദിനമായ അടുത്ത ഏപ്രില്‍ 7ന്​ നഗരത്തെ മാലിന്യവിമുക്തമാക്കി പ്രഖ്യാപിക്കാനാണ്​ നഗരസഭ ലക്ഷ്യമിടുന്നത്​. മാര്‍ക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മ‍ത്സ്യ വില്‍പ്പനക്കാര്‍ നല്‍കിയ നിവേദനം വായിച്ചാണ്​ വി എസ്​ ഉദ്​ഘാടനം നിര്‍വഹിച്ചത്​.

 
മാര്‍ക്കറ്റില്‍ സ്​ഥാപിച്ച എയറോബിന്നുകളുടെ ഉദ്​ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിച്ചു. പാളയം മാര്‍ക്കറ്റ്​ ശുചീകരണത്തിന്​ തോമസ്‌ ഐസക്​ എംഎല്‍എ നേതൃത്വം നല്‍കി. ശുചിത്വ വാര്‍ഡുകളുടെ പ്രഖ്യാപനം ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ പ്രതിനിധി ഡോ. ലിസ്​ ഗ്രാന്‍ഡാണ നടത്തി.