ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു

single-img
1 January 2015

accident-logo3കൊല്ലം ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സെയ്ദ് ഇന്‍സമാം തങ്ങള്‍, സിജോ ജോര്‍ജ്ജ് ജോണ്‍, അരുണ്‍ കെ സാബു, അജുപ്രകാശ്, നിക്‌സന്‍ അബി മാത്യു, ആദില്‍ ഷാ എന്നിവരാണ് മരിച്ചത്.

 

അമിതവേഗത്തില്‍ വന്ന കാര്‍ ലോറിയുടെ അടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഐഓസി പ്ലാന്റിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ഇന്ന്‌ പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം.

 

ന്യൂ ഇയര്‍ ആഘോഷിച്ചു മടങ്ങുന്നതിനിടയില്‍ മറ്റ്‌ വാഹനത്തെ മറികടക്കുമ്പോഴാണ്‌ കാര്‍ ടാങ്കറില്‍ വന്നിടിച്ചത്‌. ആറു പേരും തല്‍ക്ഷണം തന്നെ മരിച്ചു. സ്‌ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ്‌ ഇവരെ പുറത്തെടുത്തത്‌. മൃതദേഹങ്ങള്‍ സമീപത്തെ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിട്ടുണ്ട്‌.