ദുരന്തം മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരികെയെത്താന്‍ അവര്‍ അവസാനശ്രമവും നടത്തി; എയര്‍ ഏഷ്യ ദുരന്തത്തെചുറ്റിപ്പറ്റി ഉയരുന്നത് നൂറ്‌നൂറ് ചോദ്യങ്ങള്‍

single-img
1 January 2015

Indoരക്ഷാപ്രവര്‍ത്തകര്‍ക്ക് അത് നെഞ്ച്പിളര്‍ക്കുന്നക്കാഴ്ചയായിരുന്നു. കാണാതായ എയര്‍ ഏഷ്യ വിമാനത്തെ തേടിയിറങ്ങിയ ഒരുപറ്റം മനുഷ്യര്‍ക്ക് മുമ്പ് ഒട്ടനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു ആ കാഴ്ച. ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ഒരു മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നു. ദുരന്തത്തിന് കീഴടങ്ങും മുമ്പ് ജീവിതത്തിലേക്ക് മടങ്ങാന്‍ കാണാതായ എയര്‍ ഏഷ്യയിലെ വിമാനത്തിലെ യാത്രക്കാര്‍ പലരും ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു ആ മൃതദേഹം.

ലൈഫ് ജാക്കറ്റ് ധരിച്ച് ഒരു മൃതദേഹം കണ്ടെത്തിയതോടെ വിമാനദുരന്തത്തെ സംബന്ധിച്ചും നൂറ് നൂറ് ചോദ്യങ്ങളാണ് ഉയരുന്നത്. വിമാനം തകരും മുന്‍പ് യാത്രക്കാര്‍ക്ക് മുന്നറിപ്പ് ലഭിച്ചിരുന്നതായും വെള്ളത്തില്‍ വീണശേഷം വിമാനം പിളരുകയായിരുന്നെന്നും വിദഗ്ധര്‍ സംശയിക്കുന്നു. വിമാനം വായുവില്‍വെച്ച് തന്നെ തകര്‍ന്നതാകാമെന്നായിരുന്നു നേരത്തെയുള്ള നിഗമനം. നേരത്തെ വിമാനം ആകാശത്ത് വെച്ച് തകര്‍ന്നു എന്നാണ് സംശയിച്ചിരുന്നത്. മാത്രമല്ല യാത്രക്കാരില്‍ ചില രക്ഷപെട്ടേക്കാം എന്ന സംശയവും രക്ഷാപ്രവര്‍ത്തനത്തിന്  നേതൃത്വം നല്‍കുന്ന വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു.

തകര്‍ന്ന വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ശരിയായ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂ. മോശം കാലാവസ്ഥതന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥയെക്കുറിച്ച് ശരിയായ വിവരം പൈലറ്റിന് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന കാര്യം ദുരൂഹമാണ്. എന്നാല്‍ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചോ വിമാനം തകര്‍ന്നതിനെക്കുറിച്ചോ പ്രതികരിക്കാന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല.