റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു

single-img
1 January 2015

robert-vadraന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കമ്പനിയുടെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.  2005-06 സാമ്പത്തിക വര്‍ഷത്തിൽ കമ്പനി നടത്തിയ കൈമാറ്റങ്ങളുടെ വിവരങ്ങള്‍ നല്‍കാനും. കൂടാതെ വെള്ളിയാഴ്ച ആദായനികുതി ഓഫീസില്‍ ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി.എല്‍.എഫിന്‍റെ ഹരിയാനയിലെ ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസുമായുള്ള ഇടപാടുകളാണ് ആദായനികുതി വകുപ്പ് തേടുന്നത്. ഡി.എല്‍.എഫുമായി ചേര്‍ന്നുള്ള ഭൂമിയിടപാട് ഉള്‍പ്പെടെയുള്ള ഭൂമി കൈമാറ്റ, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ പേരില്‍ ഇതാദ്യമായാണ് വാദ്രക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ മനേസറില്‍ 3.53 ഏക്കര്‍ ഭൂമിയും രാജസ്ഥാനില്‍ 470 ഏക്കര്‍ ഭൂമിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.