കേന്ദ്രസര്‍ക്കാര്‍ ആസൂത്രണ കമ്മിഷന്റെ പേര് ‘നീതി ആയോഗ്’എന്നാക്കി

single-img
1 January 2015

planningCommissionന്യുഡല്‍ഹി:കേന്ദ്രസര്‍ക്കാര്‍ ആസൂത്രണ കമ്മിഷന്റെ പേര് ‘നീതി ആയോഗ്’എന്ന് മാറ്റി.  1950 ല്‍ രൂപീകരിച്ച  ആസൂത്രണ കമ്മിഷന്‍ മാറ്റി മറ്റൊരു സംവിധാനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചത്. പിന്നീട് ഡിസംബര്‍ ഏഴിന് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി ചര്‍ച്ചകള്‍ ഇതിനകം നടന്നുകഴിഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും കമ്മിഷന്‍ പുനഃസംഘടിപ്പിക്കുക.