അസിൻ തോട്ടുങ്കലിന്റെ ഫ്‌ളാറ്റ്‌ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

single-img
1 January 2015

asinനടി അസിൻ തോട്ടുങ്കലിന്റെ മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്‌മെന്റിനു കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്. ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നൽകിയ ഹര്‍ജിയിൽ മേലാണ് കോടതി ഉത്തരവ്. സോബിത്ത് എന്റര്‍പ്രൈസസ് ഉടമ ജയലക്ഷ്മി നായിക്കാണു ഹര്‍ജിക്കാരി. അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലിന്റെ പേരിലാണു അപ്പാര്‍ട്ട്‌മെന്റിന്റെ പവർ ഓഫ് അറ്റോണി.

അപ്പാര്‍ട്ട്‌മെന്റില്‍ അലങ്കാര ജോലികള്‍ ചെയ്ത ഇനത്തില്‍ 10 ലക്ഷം രൂപ നല്‍കാന്‍ തയാറായില്ലെന്ന് ആരോപിച്ചാണു ഹര്‍ജിക്കാരി ജില്ലാ കോടതിയെ സമീപിച്ചത്. ഈ മാസം 14 നു മുന്‍പ് കേസില്‍ സെക്യൂരിറ്റി നിക്ഷേപമായി  10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.