ചാത്തന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു

single-img
1 January 2015

accident-logo3കൊല്ലം: പുതുവല്‍സരാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷന് സമീപമാണ് അപകടം. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സെയ്ദ് ഇന്‍സമാം തങ്ങള്‍, സിജോ ജോര്‍ജ്ജ് ജോണ്‍, അരുണ്‍ കെ സാബു, അജുപ്രകാശ്, നിക്‌സന്‍ അബി മാത്യു, ആദില്‍ ഷാ എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് കാറില്‍ ഇടിച്ചത്. വര്‍ക്കലയില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് ശേഷം കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.  ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അതേസമയം കാറിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്നും പറയപ്പെടുന്നു.