23 കാരിക്ക് മധ്യവയസ്‌കനുമായി അവിഹിതം ; ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ മകളുടെ ആസിഡ് ആക്രമണം

single-img
1 January 2015

AD0RPD_1_-acid_ചില സംഭവങ്ങള്‍ കാതുകളിലേക്ക് എത്തുമ്പോള്‍ ഈ യുവസമൂഹത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ആരായാലും ചിന്തിച്ചുപോകും. കാരണം അത്രയ്ക്ക് വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്.  വൃദ്ധനുമായിട്ടുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത മാതാപിതാക്കളെ 23 വയസ്സുകാരിയായ മകള്‍ ആസിഡ് ഒഴിച്ച് ആക്രമിച്ചു. 58 കാരനായ പങ്കജാനന്ദ ദത്ത എന്നയാളുമായി 23 കാരിയായ മകള്‍ക്കുള്ള ബന്ധം രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് പെണ്‍കുട്ടിയെ പ്രകോപിച്ചത്. പിതാവിന് നേരെ ആസിഡ് ഒഴിച്ച പെണ്‍കുട്ടി മാതാവിനെ കഠാര ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 61 കാരന്‍ ബിദ്യാധര്‍ ബോറയും 57 കാരി മാമോനിയുമാണ് മകളുടെ ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.