ശാരദാ ചിട്ടി തട്ടിപ്പ്:മമതാ ബാനർജിയെ അറസ്റ്റു ചെയ്താൽ ബംഗാൾ കത്തുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി

single-img
31 December 2014

mpശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ അറസ്റ്റു ചെയ്താൽ ബംഗാൾ കത്തുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഇന്ദ്രിസ് അലി.

 
ഡൽഹിയിൽ ചൊവ്വാഴ്ച നടന്ന റാലിക്കിടെയാണ് ഇന്ദ്രാസിന്റെ വിവാദ പരാമർശം. തട്ടിപ്പിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിച്ചത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കാണെന്ന് കേസിൽ അറസ്റ്റിലായ മുൻ എം.പി കുനാൽ ഘോഷ് പറഞ്ഞിരുന്നു.

അതേസമയം എം.പിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു . ശാരദ ചിട്ടിതട്ടിപ്പു കേസിൽ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോകുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പി.സി. ചാക്കോ പറഞ്ഞു.