മദ്യനയം സംബന്ധിച്ച് കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതകൾ അവസാനിച്ചതായി മുഖ്യമന്ത്രി • ഇ വാർത്ത | evartha
Kerala

മദ്യനയം സംബന്ധിച്ച് കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതകൾ അവസാനിച്ചതായി മുഖ്യമന്ത്രി

oമദ്യനയം സംബന്ധിച്ച് കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതകൾ അവസാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി . കോൺഗ്രസുകാർ ഒന്നിച്ച് നിന്നാൽ യു.ഡി.എഫിനെയും പാർട്ടിയെയും ആർക്കും തോല്പിക്കാനാവില്ല. അത്രമാത്രം സ്‌നേഹം ജനങ്ങൾക്ക് യു.ഡി.എഫ് സർക്കാരിനോടുണ്ട്.

ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് ബാറുകൾക്ക് ലൈസൻസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനും തീരുമാനിച്ചതായും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.