കേരളത്തിനുമാത്രമായി കേന്ദ്രമാനദണ്ഡത്തില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

single-img
31 December 2014

nദേശീയപാതാവികസനത്തില്‍ കേരളത്തിനുമാത്രമായി കേന്ദ്രമാനദണ്ഡത്തില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി . ഇതുസംബന്ധിച്ച് നിതിന്‍ ഗഡ്കരി ജനുവരിയില്‍ കേരളത്തിലെത്തി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തും. വികസനകാര്യത്തില്‍ സംസ്ഥാനങ്ങളോട് രാഷ്ട്രീയവിവേചനം കാണിക്കില്ലെന്നും ഗഡ്കരി ദില്ലിയില്‍ പറഞ്ഞു.

 
ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും . സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തും.ടോള്‍പിരിവ് ഉടന്‍ അവസാനിപ്പിക്കില്ല എന്നും ടോള്‍ പിരിവ് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു .