ലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി

single-img
31 December 2014

nലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി. പുതുവര്‍ഷത്തിൽ ആദ്യമായി സൂര്യന്‍ ന്യൂസിലന്‍ഡില്‍ ഉദിച്ചു. ലോകത്തിലാദ്യം നേരം പുലരുന്നത് ഇവിടെയാണ്.

ഇന്ത്യന്‍ സമയം 5:30 ന് ആണ് ലോകത്ത് പുതുവര്‍ഷ സൂര്യന്‍ ആദ്യമായുദിച്ചത്. ന്യൂസിലന്‍ഡും ഫിജിയുമാണ് ലോകത്ത് ആദ്യമായി പുതുവര്‍ഷത്തിലേക്ക് കടന്നത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷം പിറന്നു.

ന്യൂസിലന്‍ഡ് തലസ്ഥാനമായ ഓക്ക്‌ലന്‍ഡിന്റെ ലാന്‍ഡ്മാര്‍ക്കായ സ്‌കൈ ടവറിലെ ഭീമന്‍ ക്ലോക്ക് 12 മണി കാണിച്ചതോടെ പുതുവര്‍ഷാവേശം അണപൊട്ടി. വെടിക്കെട്ടോടെയാണ് ന്യൂസിലന്‍ഡ് ജനത 2015 നെ വരവേറ്റത്.ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖത്തും വമ്പന്‍ വെടിക്കെട്ടാണ് നടന്നത്.