മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തു

single-img
31 December 2014

fട്രെയിന്‍യാത്രയിലെ പ്രശ്നങ്ങള്‍ അറിയാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്കല്‍ ട്രെയിനില്‍ യാത്രചെയ്തതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അതേ റൂട്ടില്‍ ട്രെയിന്‍ കയറി. കല്യാണില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് വൈകീട്ട് 6.29ന് ഛത്രപതി ശിവജി ടെര്‍മിനലില്‍നിന്ന് മുഖ്യമന്ത്രി ട്രെയിന്‍ കയറിയത്.

 
യാത്രക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയായിരുന്നു തന്‍െറ യാത്രാലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ മുന്‍കൂട്ടി വിവരം അറിയിക്കാതെയായിരുന്നു യാത്ര. തിരക്കിനെക്കുറിച്ച് തന്നെയായിരുന്നു യാത്രക്കാര്‍ക്ക് മുഖ്യമന്ത്രിയോട് പറയാനുണ്ടായിരുന്നത്.