വിനോദസഞ്ചാരത്തിനുള്ള ‘ഹബ്ബ്’ ആയി വികസിപ്പിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തിന് സ്ഥാനം ഇല്ല

single-img
31 December 2014

kവിനോദസഞ്ചാരത്തിനുള്ള ‘ഹബ്ബ്’ ആയി വികസിപ്പിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തിന് സ്ഥാനം ഇല്ല . വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കണക്കിലെടുത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ വിനോദസഞ്ചാരത്തിനുള്ള അന്താരാഷ്ട്ര ‘ഹബ്ബ്’ ആയി വികസിപ്പിക്കണമെന്നാണ് വ്യോമയാന കരടുനയത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നാലാംസ്ഥാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്.

കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണംകൂടി കണക്കിലെടുക്കുമ്പോള്‍ ചെന്നൈയെക്കാള്‍ കൂടുതലാണ്. അതേസമയം ചൊവ്വാഴ്ച വ്യോമയാനമന്ത്രി അശോക് ഗജപതിരാജു വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളം ഇതില്‍ പ്രതിഷേധമറിയിച്ചു.