ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു • ഇ വാർത്ത | evartha
Science & Tech

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു

isroഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു.ഡിസംബര്‍ 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഡോ. ശൈലേഷ് നായിക്കിനാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ താത്കാലിക ചുമതല.ഇന്ത്യയുടെ ചൊവ്വാ ദൗത്യം അടക്കമുള്ള സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. മഹത്തായ നേതൃത്വമാണ് അദ്ദേഹം നല്‍കിയതെന്ന് ഐ എസ് ആര്‍ ഒ ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തി.

 
രാജ്യം പദ്മഭൂഷണ്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. ജി. മാധവന്‍ നായരുടെ പിന്‍ഗാമിയായി 2009 ഒക്ടോബര്‍ 31നാണ് കെ. രാധാകൃഷ്ണന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി ചുമതലയേറ്റത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.