പതിനെട്ടാംപടിക്ക് സ്ഥാപിക്കുന്ന പുതിയ വാതിലിന് ഉപയോഗിക്കുന്നത് 600 കിലോയോളം പിത്തള

single-img
31 December 2014

18പതിനെട്ടാംപടിക്ക് സ്ഥാപിക്കുന്ന പുതിയ വാതിലിന് ഉപയോഗിക്കുന്നത് 600 കിലോയോളം പിത്തള. മുംബൈയില്‍നിന്ന് ശബരിമലയ്ക്കായി പ്രത്യേകം വരുത്തിയ പിത്തളയാണ് ഉപയോഗിച്ചത്. ശബരിമലയില്‍ വെല്‍ഡിങ് പണികള്‍ നടത്തുന്ന പന്തളം നെടിയകാല തെക്കേതില്‍ സുബ്രഹ്മണ്യമാണ് പുതിയ വാതിലിന്റെ പണി പൂര്‍ത്തീകരിച്ചത്.

ബംഗ്ലൂരു എസ്.എം. എന്റര്‍പ്രൈസസാണ് സ്‌പോണ്‍സര്‍. നാലേമുക്കാല്‍ ലക്ഷത്തോളം രൂപ ചിലവ് വരും . സ്റ്റീല്‍പൈപ്പ് ഉപയോഗിച്ച് ബലപ്പെടുത്തിയ ശേഷമാണ് പിത്തളയിലുള്ള ഗ്രില്‍ രൂപത്തിലുള്ള ഗേറ്റ് പണിതത്.