വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു

single-img
31 December 2014

gunന്യൂയോര്‍ക്ക്:  വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിനിടെ രണ്ട് വയസുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു. അമ്മയുടെ ബാഗിലെ കൈതോക്കെടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പത്തരമണിയോടെ അമേരിക്കയിലെ ഹൈഡനിലെ വാള്‍മാര്‍ട്ടിലാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ വെടിയുതിര്‍ത്ത കുട്ടിക്ക് പുറമെ മറ്റു മൂന്നു കുട്ടികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബന്ധുക്കളെ സന്ദര്‍ശിയ്ക്കുന്നതിന് വേണ്ടിയാണ് 29കാരിയായ യുവതിയും മൂന്ന് മക്കളും എത്തുന്നത്. അതിനിടെ ഷോപ്പിംഗിനായി വാള്‍മാര്‍ട്ടില്‍ കയറുകയായിരുന്നു. വെടിയേറ്റ യുവതി തല്‍ക്ഷണം മരിച്ചു.

സംഭവ സമയത്ത് യുവതിയുടെ ഭര്‍ത്താവ് കൂടെ ഉണ്ടായിരുന്നില്ല. കുട്ടികളെ ബന്ധുക്കളെ ഏല്‍പിച്ചു. അതേസമയം യുവതിയ്ക്ക് ആയുധം കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചുവരികയാണ്.