താഴെ വീഴുന്നതുവരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറില്ലെന്ന് വി.എസ്

single-img
31 December 2014

vsതിരുവനന്തപുരം: താഴെ വീഴുന്നതുവരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാര്‍ട്ടിയെ സഹായിക്കാന്‍ തനിക്ക് കഴിയാവുന്ന കാലത്തോളം ഉണ്ടാകും. പാര്‍ട്ടിക്കും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സംഭവിച്ച വീഴ്ചകള്‍ അദ്ദേഹം സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും. സംസ്ഥാന സെക്രട്ടറി എന്ന് നിലയില്‍ പിണറായി വിജയന്റെ കുറവുകള്‍ നേരത്തെയും താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ പുതിയ സംസ്ഥാന സമിതി വിശദമായി പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു. വിഭാഗീയത പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാനുള്ള ആയുധമാക്കരുതെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.