ആയുധ ഇടപാടുകളില്‍ ഇടനിലക്കാരുടെ പങ്ക് നിയമവിധേയമാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

single-img
31 December 2014

Parikarന്യൂഡല്‍ഹി: ആയുധ ഇടപാടുകളില്‍ ഇടനിലക്കാരുടെ പങ്ക് നിയമവിധേയമാക്കിക്കൊണ്ടുള്ള പുതിയ നയം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇടനിലക്കാരുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നും, എന്നാല്‍, ആയുധ ഇടപാടുകളില്‍ നിന്നും കമ്മീഷന്‍ പറ്റാനോ ലാഭവിഹിതം കൈപ്പറ്റാനോ ഇവരെ അനുവദിക്കില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.

വിവിധ ആയുധ കമ്പനികളുമായി പ്രതിരോധ വകുപ്പു നടത്തുന്ന ചര്‍ച്ചകളില്‍ ഇനിമുതല്‍ ഇടനിലക്കാര്‍ക്കും പങ്കെടുക്കാം. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളിലും ആയുധ കമ്പനികളുടെ ഔദ്യോഗിക പ്രതിനിധികള്‍ തന്നെ പങ്കെടുക്കണമെന്ന് ശഠിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് പുതിയ തീരുമാനം. അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ഇരട്ടി ശക്തിയോടെ തിരിച്ചടി നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരീക്കര്‍ വ്യക്തമാക്കി.