ഡല്‍ഹി മെട്രോയുടെ വനിതാ കോച്ചുകളില്‍ യാത്രചെയ്തതിന് ഈവര്‍ഷം 8600 പുരുഷന്‍മാര്‍ പിടിയിൽ

single-img
31 December 2014

ladiesന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ വനിതാ കോച്ചുകളില്‍ യാത്രചെയ്തതിന് 8600-ലേറെ പുരുഷന്‍മാര്‍ ഈവര്‍ഷം പിടിയിലായതായി സി.ഐ.എസ്.എഫ്. ജനവരി മുതല്‍ നവംബര്‍വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ പിടിയിലായത്. സ്‌പെഷല്‍ ഗാര്‍ഡുകളാണ് ഇവരെ പിടികൂടിയത്. 2013-ല്‍ ഇതേ കുറ്റത്തിന് പിടിയിലായത് 15,243 പേരാണ്. വിപുലമായ ബോധവത്കരണപരിപാടികള്‍ നടത്തിയതുകൊണ്ടാണ് വനിതകളുടെ കോച്ചില്‍ യാത്രചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം കുറഞ്ഞതെന്ന് ഡി.എം.ആര്‍.സി വ്യക്തമാക്കി. പിടികൂടുന്നവരെ ലോക്കല്‍ പോലീസിന് കൈമാറുകയാണ് സി.ഐ.എസ്.എഫ് ചെയ്യുക. വനിതകളുടെ കോച്ചില്‍ യാത്രചെയ്യുന്നവര്‍ക്ക് 250 രൂപയാണ് പിഴചുമത്തുന്നത്.