ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കെ.സി. രാമചന്ദ്രന്‍െറ പരോള്‍ റദ്ദാക്കണമെന്ന് വി.എസ്

single-img
31 December 2014

Achuthanandan_jpg_1241752fതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കെ.സി. രാമചന്ദ്രന്‍െറ പരോള്‍ റദ്ദാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നല്‍കിയ കത്തിലാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്.  പ്രതിക്ക്‌ പരോള്‍ അനുവദിച്ചതില്‍ ആഭ്യന്തര മന്ത്രിയുടെ നിലപാട്‌ സംശയാസ്‌പദമാണെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വി.എസ് മന്ത്രിക്ക് കത്ത് നല്‍കിയത്.

10 ദിവസത്തെ പരോളാണ് രാമചന്ദ്രന് അനുവദിച്ചിരുന്നത്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് വി.എസ് പരോള്‍ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ജയില്‍ചട്ടങ്ങളെല്ലാം മറികടന്നാണ് രാമചന്ദ്രന് പരോള്‍ അനുവദിച്ചതെന്നും ഇക്കാര്യം ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും ടി.പിയുടെ ഭാര്യ കെ.കെ രമ ആവശ്യപ്പെട്ടിരുന്നു.