മഹീന്ദ രാജപക്‌സെയ്‌ക്ക് വേണ്ടി സല്‍മാന്‍ ഖാൻ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

single-img
31 December 2014

rajചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെയ്‌ക്ക് വേണ്ടി സല്‍മാന്‍ ഖാൻ തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയതിന് എതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. അടുത്തമാസമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  തുടര്‍ച്ചയായി മൂന്നാം ഊഴം പരീക്ഷിക്കാനിറങ്ങിയ രാജപക്സയുടെ എതിരാളി മൈത്രിപാല സിരിസേനയാണ്. ശ്രീലങ്കന്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പം പ്രചാരണം നടത്താനാണ് സല്‍മാന്‍ ഖാന്‍ ലങ്കയിലത്തെുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നേരത്തെ ഗോസിപ്പുകൾ പരന്നിരുന്നു. ഇത്‌ ആദ്യമായാണ്‌ ശ്രീലങ്കയിലെ തെരഞ്ഞെടുപ്പില്‍ ബോളിവുഡ്‌ താരങ്ങള്‍ പ്രചരണത്തിന്‌ എത്തുന്നത്‌.

സല്‍മാന്‍ ഖാന്‍ വഞ്ചകനാണെന്ന് എം.ഡി.എം.കെ അധ്യക്ഷന്‍ വൈക്കോ ആരോപിച്ചു. രാജപക്സ നടത്തിയ കൂട്ടക്കൊലകളെ വെള്ളപൂശാന്‍ സല്‍മാന്‍ ഖാന്‍ കൂട്ടുനല്‍ക്കുകയാണ്. ഇത് തമിഴ് ജനവിഭാഗത്തിന് സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്റെ പ്രവര്‍ത്തി അംഗീകരിക്കാനാകില്ലെന്ന്‌ ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു.