കൂടംകുളം ആണവനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു

single-img
31 December 2014

kudankulamചെന്നൈ: കൂടംകുളം ആണവനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം തുടങ്ങി. റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ നിലയത്തിൽ നിന്നും 1000 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ഭൂരിഭാഗവും വിതരണം ചെയ്യുന്നത് തമിഴ്‌നാട്, പുതുച്ചേരി, കർണാടക, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്.

ഏകദേശം 8000 കോടി രൂപ ചെലവഴിച്ചാണ് ആണവ നിലയത്തിന്റെ ഒന്നാം യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.രണ്ടാമത്തെ യൂണിറ്റിന്റെ പ്രവർത്തനം അടുത്ത വർഷം ആരംഭിക്കും. ഇതിനിടെ രാജ്യത്ത്14 നിലയങ്ങൾ കൂടി തുടങ്ങാൻ ഇന്ത്യയും റഷ്യയും ധാരണയിലെത്തി. 2013 ഒക്ടോബർ 22നാണ് കൂടംകുളം ആണവനിലയത്തിൽ ആദ്യമായി വൈദ്യുതി ഉൽപാദനം തുടങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. യൂണിറ്റിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചിരിക്കുന്നത്.