അശ്ലീല നടീനടന്മാര്‍ക്കിടയില്‍ എയ്ഡ്‌സ് ഭീതി, അശ്ലീല ചലച്ചിത്ര വ്യവസായം തകര്‍ച്ചയുടെ പാതയില്‍ • ഇ വാർത്ത | evartha
Mad World

അശ്ലീല നടീനടന്മാര്‍ക്കിടയില്‍ എയ്ഡ്‌സ് ഭീതി, അശ്ലീല ചലച്ചിത്ര വ്യവസായം തകര്‍ച്ചയുടെ പാതയില്‍

110317_xxx_istock_328അശ്ലീല സിനിമകളുടെ ചിത്രീകരണത്തിനിടെ എയ്ഡ്‌സ് പകരുന്നത് ആദ്യസംഭവമല്ല. വിദേശ രാജ്യങ്ങളില്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കടുത്ത നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുമ്പോഴും നടീനടന്‍മാര്‍ക്കിടയില്‍ എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

അശ്ലീല ചിത്രത്തില്‍ അഭിനയിച്ച നടന് എച്ച്‌ഐവി പോസിറ്റീവാണെന്നു പരിശോധനയില്‍ തെളിഞ്ഞതോടെ ഈ നടീനടന്‍മാര്‍  പരിഭ്രാന്തിയിലാണ്. നെവാദയില്‍ നടന്ന ചിത്രീകരണത്തിനിടെ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാതിരുന്നതുകൊണ്ടാണു നടന് എച്ച്‌ഐവി ബാധിച്ചതെന്നാണ് ഇപ്പോഴത്തെ സ്ഥിരികരണം. ചിത്രീകരണത്തിനു മുന്‍പുള്ള രക്തപരിശോധനയില്‍ കുഴപ്പമില്ലാതിരുന്ന നടനു ഷൂട്ടിങ്ങിനുശേഷം എയ്ഡ്‌സ് പിടിപെട്ടതു സെറ്റില്‍ത്തന്നെയുള്ള മറ്റൊരു നടനില്‍നിന്നാണെന്നു വ്യക്തമായി. രോഗബാധയുള്ള മറ്റൊരു നടനുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് എയ്ഡ്‌സ് ബാധിച്ചത്. സ്വകാര്യതയെ മാനിച്ചു സിനിമ കമ്പനിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ലൊസാഞ്ചല്‍സ് സംസ്ഥാനമാണ് ഇക്കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുവന്നിരുന്നു. അശ്ലീല സിനിമകളുടെ ചിത്രീകരണം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചാകണം എന്ന നിയമം നടപ്പായതിനെ സിനിമ കമ്പനികള്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതേത്തുടര്‍ന്നു ലൊസാഞ്ചല്‍സില്‍ ഇത്തരം സിനിമകളുടെ ഷൂട്ടിങ് നിരക്കു കുത്തനെ കുറഞ്ഞു. 2012ല്‍ 485 സിനിമകള്‍ ചിത്രീകരിച്ച സ്ഥാനത്തു 2013ല്‍ 45 സിനിമകള്‍ മാത്രമാണ് ചിത്രീകരിച്ചത്.