മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിയ്ക്കണമെന്ന് പറയുന്നത് അസംബന്ധം, വീണ്ടും അഭിപ്രായപ്രകടനവുമായി ഫസല്‍ ഗഫൂര്‍

single-img
31 December 2014
fasal-gafoor-1തന്റെ കാഴ്ചപ്പാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. മുസ്ലീം പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദ ധരിക്കുന്നതിനെ വിമര്‍ശിച്ചാണ് ഫസല്‍ ഗഫൂര്‍ രംഗത്തെത്തിയിരിക്കുന്നത്.  ‘അഭ്രപാളികളിലെ മുസ്ലീം ജീവിത’മെന്ന സെമിനാറിലാണ് ഫസല്‍ ഗഫൂറിന്റെ വിമര്‍ശനം.
മുസ്ലീം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിയ്ക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. കലാരംഗത്തേയ്ക്ക് കടന്നുവരണമെങ്കില്‍ മുഖം കാണണമെന്നും ഫസല്‍ ഗഫൂര്‍ .   മുന്‍പും പര്‍ദ്ദ ധരിയ്ക്കുന്നതിനെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. തുണി കൂടിയത് കൊണ്ട് മാത്രം ഒരാളുടെ സംസ്‌ക്കാരം കൂടില്ലെന്നും ഫസല്‍ ഗഫൂര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു