പി.കെ യെ ചൊല്ലിയുള്ള വിവാദം കത്തുന്നു, സിനിമയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
31 December 2014

pkആമീര്‍ ഖാന്റെ പുതിയ ചിത്രമായ ‘പി.കെ’യ്ക്ക് ചുറ്റിപ്പറ്റി വിവാദം കത്തുന്നു. ‘പി.കെ’യ്ക്ക് എതിരെ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് വിവാദം പുതിയ തലത്തിലേക്ക് എത്തിനില്‍ക്കുന്നത്. വിവിധ സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ക്രമസമാധാന ചുമതലയുള്ള ഐ.ജിയ്ക്കാണ് അന്വേഷണ ചുമതല. മാത്രമല്ല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പി.കെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

 

 

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചതാണെങ്കിലും വിവിധ സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് ചിത്രത്തിനെതിരെ ദിനംപ്രതി ശക്തമാകുകയാണ്. സിനിമ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇപ്പോള്‍ വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഡിസംബര്‍ 19 നാണ് ചിത്രം റിലീസ് ചെയ്തത്. രാജ് കുമാര്‍ ഹിരാനിയാണ് സംവിധായകന്‍.