പുതുവര്‍ഷത്തെ വരവേല്‍ക്കാലം ലോകമൊരുങ്ങി, ആഘോഷരാവിനായി കൊച്ചി കാത്തിരിക്കുന്നു

single-img
31 December 2014

sdf12014 വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പുതുവര്‍ഷം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ലോകം ആഘോഷത്തില്‍ മതിമറക്കാന്‍ അവസാനവട്ട തയ്യാറെടുപ്പിലാണ്.

 

പുതുവര്‍ഷം സംസ്ഥാനത്ത് ഏറ്റവും ആഘോഷമായി കൊണ്ടാടുന്ന ഫോര്‍ട്ട് കൊച്ചി ഇത്തവണയും ആഘോഷ രാവിനായി ഒരുങ്ങിക്കഴിഞ്ഞു.പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിദേശികളടക്കമുള്ളവര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് ഒഴുകുകയാണ്. 2014 ലെ അവസാന രാവിന് വിടചൊല്ലി പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ ഇന്ന് രാത്രി പന്ത്രണ്ടിന് ആണ്ടുപപ്പാഞ്ഞികള്‍ കത്തിയെരിയും.ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയെയും അഗ്‌നിക്കിരയാക്കും.പ്രതീക്ഷകളുടെ 2015 ന് സ്വാഗതമോതി വൈകീട്ടോടെ യുവാക്കളുടെ സംഘങ്ങള്‍ ആട്ടവും,പാട്ടുമായി തെരുവിലിറങ്ങും.നാളെ കാര്‍ണിവല്‍ റാലിയോടെ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍ സമാപിക്കും.റാലിയില്‍ പ്രച്ഛന്ന വേഷങ്ങള്‍,നിശ്ചല ദൃശ്യങ്ങള്‍,നാടന്‍ കലാരൂപങ്ങള്‍ എന്നിവ അണിനിരക്കും.പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.എല്ലായിടത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.