അശ്ലീലചിത്രത്തിൽ അഭിനയിച്ചു,സ്കൂൾ ടീച്ചറുടെ പണിപോയി

single-img
30 December 2014

tബെർലിനിൽ സ്കൂൾ ടീച്ചറുടെ പണിപോയി.കാരണം എന്തുകൊണ്ട് എന്നല്ലേ , അശ്ലീലചിത്രത്തിലെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ആണ് ടീച്ചറുടെ പണിപോയത് . ജൂലിയ പിങ്ക് എന്ന മുപ്പത്തെട്ടുകാരിക്കാണ് നീലച്ചിത്രത്തിൽ അഭിനയിച്ചത് . പതിനേഴുവർഷമായി ബെർലിനിലെ പ്രശസ്തമായ സ്കൂളിലെ അധ്യാപികയാണ് പിങ്ക് ജോലി ചെയുന്നത്.

അടുത്തിടെ നീലച്ചിത്രങ്ങളിലെ അഭിനേതാക്കൾക്കുള്ള ഒരു പുരസ്കാരം ടീച്ചർക്ക് ലഭിച്ചതോടെയാണ് ടീച്ചറുടെ ശരിക്കുള്ള സ്വഭാവത്തെപ്പറ്റി പുറത്ത് അറിഞ്ഞത്. ഇതുകൊണ്ട് തന്നെ നോട്ടീസൊന്നും നൽകാതെയാണ് പിങ്കിനെ പിരിച്ചുവിട്ടത്.ഇതേ തുടർന്ന് അധികൃതരുടെ നടപടിക്കെതിരെ പിങ്ക് കോടതിയെ സമീപിച്ചു. എന്നാൽ കോടതിയും പിങ്കിനെ കൈവിട്ടു .

 
പ്രാഥമികവാദം കേട്ട കോടതി പിങ്കിനെ പിരിച്ചുവിട്ട നടപടിക്ക് അനുകൂലമായാണ് വിധിപറഞ്ഞത്. ഇൗ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് ഇപ്പോൾ പിങ്ക്.നീലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ടെങ്കിലും മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ തനിക്കാവുമെന്നും പിങ്ക് കോടതിയെ അറിയിച്ചത്. അതേസമയം ടീച്ചറുടെ ചിത്രങ്ങൾ കണ്ട് ഞെട്ടിപ്പോയെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

ഇതേസമയം പിങ്കിന് പിന്തുണയുമായി ചില വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിയത് സ്കൂൾ അധികൃതരെ ഞെട്ടിച്ചിരിക്കുകാണ്. അശ്ളീല ചിത്രങ്ങളിൽ അഭിനയിച്ചു എന്നുപറഞ്ഞ് ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നാണ് ഇവരുടെ വാദം .