എന്റെ സിനിമ രാജീവ് രവിയെ പിടിച്ച് കടിച്ചോ?; ശ്രീനിവാസന്റെ സിനിമകള്‍ വെറുപ്പാണെന്നു പറഞ്ഞ സംവിധായകന്‍ രാജീവ് രവിയ്ക്ക് മറുപടിയുമായി ശ്രീനിവാസന്‍

single-img
30 December 2014

Sreenivasan_rajeevRaviശ്രീനിവാസന്റെ സിനിമകള്‍ വെറുപ്പാണെന്നു പറഞ്ഞ സംവിധായകന്‍ രാജീവ് രവിയ്ക്ക് മറുപടിയുമായി ശ്രീനിവാസന്‍ രംഗത്തെത്തി. സിനിമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിനിമകളോട് വെറുപ്പാണെന്ന് രാജീവ് രവി പറഞ്ഞത് വ്യക്തിപരമായ ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് രവിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും വിവരമുള്ളവര്‍ തന്റെ സിനിമ വിലയിരുത്തട്ടെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഇന്ത്യാവിഷന്റെ എന്റര്‍ടെയിന്‍മെന്റ് ഷോ ആയ മ്യാവുവിലാണ് ശ്രീനിവാസന്‍ രാജീവ് രവിയ്‌ക്കെതിരെ പ്രതികരിച്ചത്. തന്റെ സിനിമ രാജീവ് രവിയെ കടിച്ചോ എന്നും ശ്രീനിവാസന്‍ ചോദിച്ചു. തന്റെ സിനിമ അദ്ദേഹത്തെ കടിക്കുകയോ കുത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ രാജീവ് രവിയുടെ സിനിമ വിലയിരുത്താന്‍ താന്‍ ഇല്ലെന്നും അതിന് വിവരമുള്ളവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതുതലമുറ ചലച്ചിത്രകാരന്‍മാര്‍ക്കെതിരെയും ശ്രീനിവാസന്‍ രംഗത്തെത്തി. കഞ്ചാവടിച്ച് സിനിമയെടുക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കഞ്ചാവടിച്ചാല്‍ ബുദ്ധിജീവിയാകുമെന്നാണ് പലരുടെയും ധാരണയെന്നും അവരാണ് മലയാള സിനിമ തുലയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.