ജനങ്ങളുമായുള്ള അകലം കുറയ്‌ക്കാൻ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ്‌

single-img
30 December 2014

rജനങ്ങളുമായി തുറന്ന്‌ സംവദിക്കുവാനും ആശയ വിനിമയം നടത്താനുമായി ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ്‌.അഴിമതി സംബന്ധിച്ച ജനങ്ങളുടെ പരാതി ആപ്ലിക്കേഷനിലൂടെ തനിക്ക്‌ നേരിട്ട്‌ തരാന്‍ സാധിക്കുമെന്ന്‌ ആപ്ലിക്കേഷന്‍ ഉദ്‌ഘാടനം ചെയ്‌ത് രമേശ്‌ ചെന്നിത്തല പറഞ്ഞു. ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ ആപ്ലിക്കേഷന്‍ പിന്തുണയ്‌ക്കും.

മന്ത്രിയുടെ ഓരോ ദിവസത്തെയും ഔദ്യോഗിക പരിപാടികളുടെ വിശദ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ഉണ്ടാകും. ആഭ്യന്തര വകുപ്പിലെ ഏത്‌ പരിപാടിയെ കുറിച്ചും ജനങ്ങള്‍ക്ക്‌ ഇതിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. ജനങ്ങള്‍ക്ക്‌ മന്ത്രിയെ നേരിട്ട്‌ കാണാനുള്ള സമയവും ആപ്ലിക്കേഷനിലൂടെ മുന്‍കൂട്ടി ലഭിക്കും. രമേശ്‌ ചെന്നിത്തല എന്ന പേരില്‍ ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം.