ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ ക്ഷേത്രം നിര്‍മ്മിച്ചാല്‍ അത് 24 മണിക്കൂറിനുള്ളില്‍ തകര്‍ക്കുമെന്ന് നവനിര്‍മ്മാണ്‍ സേന

single-img
30 December 2014

Nathuram_godseമഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് ഉത്തര്‍പ്രദേശില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ക്ഷേത്രം നിര്‍മ്മിച്ചാല്‍ തകര്‍ക്കുമെന്നും ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന. സേന നേതാവ് അമിത് ജാനിയാണ് മുന്നറിയിപ്പ് നല്‍കിയത്.

നിരായുധനായ വിശുദ്ധനെ കൊലപ്പെടുത്തിയ വ്യക്തിയെങ്ങനെ ഹിന്ദുക്കളുടെ രക്ഷകനാകുമെന്നും അദ്ദേഹം ചോദിച്ചു. ഭാരതീയ ഹിന്ദു മഹാസഭയാണ് ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് മഹാസഭയുടെ തീരുമാനം.